Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fifa Worldcup

'ബൈ ബൈ റോണോ': പോരാട്ടവീര്യത്തിന്‍റെ നിത്യഹരിത ഇതിഹാസം

ഡാളസ്: ഒരു യുഗത്തിന്‍റെ അവസാനമാണോ ഇത്? ലോകകപ്പ് വേദിയിൽ നിന്ന് പോർച്ചുഗൽ കണ്ണീരോടെ മടങ്ങുമ്പോൾ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികളുടെ നെഞ്ച് തകരുന്നത് തങ്ങളുടെ പ്രിയപ്പെട്ട സിആർ സെവന്‍റെ മുഖം കണ്ടിട്ടാണ്. പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ച്, നാല്പതുകളിലും രാജ്യത്തിന്‍റെ എല്ലാ പ്രതീക്ഷകളും പേറുന്ന കാലുകളുമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകകപ്പ് പോരാട്ടത്തിനിറങ്ങിയത്.

അദ്ദേഹത്തിന്‍റെ കളിമിടുക്കിൽ മാത്രമല്ല, തോറ്റുകൊടുക്കാൻ മനസില്ലാത്ത ആ പോരാട്ടവീര്യത്തിലുമാണ് ലോകമെങ്ങുമുള്ള സിആർ7 ആരാധകരും പ്രതീക്ഷ വച്ചത്. പ്രായത്തിന്‍റെ വെല്ലുവിളികളും അമിത പ്രതീക്ഷകളുടെ സമ്മർദ്ദവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന് ഈ ലോകകപ്പ്.

തന്‍റെ 41-ാം വയസിലും കരിയറിലെ ആറാം ലോകകപ്പ് കളിക്കുക എന്ന അത്യപൂർവ നേട്ടത്തോടെയാണ് റൊണാൾഡോ ഈ ടൂർണമെന്‍റിൽ എത്തിയത്. ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു താരത്തിനും സ്വപ്നം കാണാൻ കഴിയാത്ത കായികക്ഷമതയാണ് അദ്ദേഹം ഈ പ്രായത്തിലും നിലനിർത്തിയത്. മൈതാനത്തെ അദ്ദേഹത്തിന്‍റെ സാന്നിധ്യം ടീമിന് നൽകിയ മാനസികമായ ആത്മവിശ്വാസം ചെറുതല്ലായിരുന്നു.

എന്നാൽ, പ്രായത്തിന്‍റേതായ സ്വാഭാവിക വേഗതക്കുറവ് ഈ ലോകകപ്പിൽ റൊണാൾഡോയുടെ കളിയിൽ പ്രകടമായിരുന്നു. മുൻകാലങ്ങളിലെപ്പോലെ കിട്ടുന്ന അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ അദ്ദേഹത്തിന് ഈ ലോകകപ്പിൽ ചില പിഴവുകൾ സംഭവിച്ചു. എതിരാളികളുടെ ശക്തമായ ഡിഫെൻഡിംഗും മാർക്കിംഗും റൊണാൾഡോയെ സമ്മർദ്ദത്തിലാക്കി. മിഡ്ഫീൽഡിൽ നിന്ന് കൃത്യമായ അസിസ്റ്റുകൾ ലഭിക്കാതെ പോയത് അദ്ദേഹത്തിന്‍റെ ഗോൾ വേട്ടയെ ബാധിച്ചു.

ഒരു വ്യക്തിഗത പ്രകടനം എന്ന നിലയിൽ റൊണാൾഡോയുടെ കരിയറിലെ ഏറ്റവും മികച്ച ലോകകപ്പ് ആയിരുന്നില്ല ഇത്. എങ്കിലും അദ്ദേഹം തന്‍റെ ടീമിനെ മുന്നിൽ നിന്നു നയിച്ചു. പോർച്ചുഗൽ ഫുട്ബോളിന് അദ്ദേഹം നൽകിയ നിശ്ചയദാർഢ്യത്തിന്‍റെ ഊർജം ഈ ടൂർണമെന്‍റിലും ദൃശ്യമായിരുന്നു.

എന്നാൽ, കാലം ഒന്നിനും കാത്തുനിൽക്കില്ല എന്ന പ്രകൃതിനിയമം ഫുട്ബോൾ രാജാവിനും ബാധകമാണെന്ന് ഈ ടൂർണമെന്‍റ് ഓർമിപ്പിക്കുകയാണ്. തന്‍റെ കരിയറിന്‍റെ അവസാന നാളുകളിലും രാജ്യത്തിനായി സർവതും സമർപ്പിക്കാൻ കാണിച്ച ആ മനസ്സിനാണ് ആരാധകർ ഇപ്പോൾ കൈയടിക്കുന്നത്.

പോർച്ചുഗൽ എന്ന ടീമിനെ യൂറോപ്പിന്‍റെയും ലോകത്തിന്‍റെയും നെറുകയിലേക്ക് നയിച്ചതിൽ ഈ ഏഴാം നമ്പർ ജേഴ്സിക്കാരന്‍റെ പങ്ക് വാക്കുകൾക്ക് അപ്പുറത്താണ്. യൂറോ കപ്പ് (2016), നേഷൻസ് ലീഗ് (2019, 2025) കിരീടങ്ങൾ പോർച്ചുഗലിലേക്ക് എത്തിച്ചത് റൊണാൾഡോ എന്ന ക്യാപ്റ്റന്‍റെ നിശ്ചയദാർഢ്യമാണ്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന റിക്കാർഡ് ഇന്നും റോണോയുടെ പേരിൽ ഭദ്രമാണ്.

വായുവിൽ ഉയർന്നുചാടി ഡിഫെൻഡർമാരെ നിഷ്പ്രഭരാക്കി ഗോൾവലയിലേക്ക് പന്ത് ചെത്തിയിടുന്ന കരുത്തൻ ഹെഡ്ഡറുകൾ, വായുവിൽ കരണം മറിഞ്ഞുള്ള ബൈസിക്കിൾ കിക്കുകൾ, ബോക്സിന് പുറത്തുനിന്നുള്ള വെടിയുണ്ട പോലുള്ള ലോംഗ് റേഞ്ച് ഷോട്ടുകൾ... വർഷങ്ങളായി നമ്മെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട് അദ്ദേഹത്തിന്‍റെ 'സിഗ്നേച്ചർ' ശൈലികൾ.

ലോകകപ്പ് കിരീടമെന്ന സ്വപ്നം ബാക്കിവച്ചാണ് ക്രിസ്റ്റ്യാനോ മടങ്ങുന്നത്. എങ്കിലും, കളിക്കളത്തിൽ അദ്ദേഹം ഒഴുക്കിയ ഓരോ തുള്ളി വിയർപ്പും, നേടിയ ഓരോ ഗോളും ഫുട്ബോൾ ചരിത്രത്തിന്‍റെ സുവർണ താളുകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മൈതാനത്ത് നിന്ന് കണ്ണീരോടെ മടങ്ങുന്ന റൊണാൾഡോ, തോറ്റത് ഒരു മത്സരത്തിൽ മാത്രമാണ്; കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തിൽ അദ്ദേഹം ഒരിക്കലും തോല്ക്കില്ല.

നന്ദി ക്രിസ്റ്റ്യാനോ! വീണുപോകുന്നിടത്തുനിന്ന് എങ്ങനെ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കണം എന്ന് ലോകത്തിന് കാണിച്ചുതന്നതിന്, അസാധ്യമായതിനെ സാധ്യമാക്കാൻ പഠിപ്പിച്ചതിന്, ഞങ്ങൾക്ക് സമ്മാനിച്ച ആവേശം നിറഞ്ഞ നിമിഷങ്ങൾക്ക്...

കണ്ണീരോടെയല്ല, കൈയടിയോടെയാണ് ഞങ്ങൾ നിങ്ങളെ യാത്രയാക്കുന്നത്. ഫുട്ബോൾ ഉള്ളിടത്തോളം കാലം ഈ ഏഴാം നമ്പർ ജേഴ്സിക്ക് പകരക്കാരനില്ല.

 

 

 

Sports

അഞ്ചിന്‍റെ പഞ്ച്! ന്യൂസിലൻഡിനെ തകർത്ത് ബെൽജിയം നോക്കൗട്ടിൽ

വാൻകൂവർ: 2026 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ജിയിൽ ന്യൂസിലൻഡിനെ തകർത്ത് ബെൽജിയം നോക്കൗട്ട് റൗണ്ടിലേക്ക്. വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബെൽജിയത്തിന്‍റെ ജയം.

ലിയാൻഡ്രോ ട്രൊസാർഡിന്‍റെ ഇരട്ട ഗോളുകളും സൂപ്പർതാരം റൊമേലു ലുകാക്കുവിന്‍റെയും കെവിൻ ഡി ബ്രൂയ്ന്‍റെയും അലക്സിസ് സാലേമാക്കേഴ്സിന്‍റെയും ഗോളുകളുമാണ് ബെൽജിയത്തിന് ജയം സമ്മാനിച്ചത്.

തുടക്കംമുതലേ ബെൽജിയത്തിന്‍റെ മുന്നേറ്റമാണ് കളിയിൽ ദൃശ്യമായത്. 28-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡിലൂടെയാണ് ആദ്യ ലീഡ് നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ 50-ാം മിനിറ്റിൽ ട്രൊസാർഡ് വീണ്ടും വലകുലുക്കിയതോടെ ബെൽജിയം ലീഡുയർത്തി.

മത്സരത്തിന്‍റെ 66-ാം മിനിറ്റിൽ സൂപ്പർതാരം കെവിൻ ഡി.ബ്രൂയിന്‍റെ വകയായിരുന്നു മൂന്നാം ഗോൾ. 84-ാം മിനിറ്റിൽ എലിജ ഹെൻറിയിലൂടെ ന്യൂസിലാൻഡ് ഒരു ഗോൾ മടക്കി. തൊട്ടുപിന്നാലെ 84-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റൊമേലു ലുക്കാക്കുവും ഇഞ്ചുറി ടൈമിൽ അലക്സിസ് സാലേമാക്കേഴ്സും ലക്ഷ്യം കണ്ടതോടെ ഗ്രൂപ്പിൽ ഒന്നാമന്മാരായി ബെൽജിയം നോക്കൗട്ടിലേക്ക്. തോൽവിയോടെ ന്യൂസിലൻഡ് ലോകകപ്പിൽ നിന്ന് പുറത്തായി.

Sports

സമനില തെറ്റാതെ നോക്കൗട്ടിൽ; ചരിത്രം കുറിച്ച് കേപ് വെർദെ

ഹൂസ്റ്റൺ: ഫിഫ ലോകകപ്പ് 2026 ൽ ചരിത്രം കുറിച്ച് ലോകകപ്പിലെ കന്നിക്കാരായ കേപ് വെർദെ. ലോകകപ്പിൽ അരങ്ങേറ്റത്തിൽ തന്നെ ഗ്രൂപ്പ് ഘട്ടം പിന്നിട്ട് അവസാന 32ല്‍ ഇടംപിടിച്ചാണ് ആഫ്രിക്കൻ കുഞ്ഞൻ‌ രാജ്യം ഞെട്ടിച്ചത്.

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സൗദി അറേബ്യയ്ക്കെതിരായ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെയാണ് കേപ് വെര്‍ദെ നോക്കൗട്ടിലെത്തിയത്. ഇതോടെ സൗദി പുറത്തായി.

നിര്‍ണായക മത്സരത്തില്‍ പ്രതിരോധക്കോട്ട കെട്ടിയാണ് ഏഷ്യൻ വമ്പന്മാരായ സൗദിയെ കേപ് വെർദെ നേരിട്ടത്. ഇതിനിടെ, ലാരോസ് ഡുവാര്‍ട്ടെയുടെ ഗോളെന്നുറപ്പിച്ച ഗംഭീര ഷോട്ട് സൗദി ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസ് തടുത്തിട്ടു.

ഇതോടെ, മൂന്ന് മത്സരങ്ങളിൽ മൂന്ന് സമനിലയുമായി മൂന്ന് പോയിന്‍റുള്ള കേപ് വെർദെ ഗ്രൂപ്പ് എച്ചിൽ സ്പെയിനിനു പിന്നിൽ രണ്ടാം സ്ഥാനക്കാരാണ്. നോക്കൗട്ടില്‍ കേപ് വെര്‍ദെ, നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്‍റീനയെ നേരിടും.

Sports

എതിരില്ലാതെ സ്പാനിഷ് ജയം; ഉറുഗ്വെയ്ക്ക് ഇനി മടങ്ങാം

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെയെ വീഴ്ത്തി സ്പെയിൻ. എതിരില്ലാത്ത ഒരു ഗോളിനാണ് സ്പാനിഷ് ജയം. 47-ാം മിനിറ്റില്‍ അലക്‌സ് ബയേനയാണ് വിജയഗോൾ നേടിയത്.

ഉറുഗ്വെ ഗോള്‍ കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്‌ലേരയുടെ പിഴവിൽ നിന്നാണ് സ്പെയിനിന്‍റെ ഗോൾ പിറന്നത്. അലക്സ് ബയേന തൊടുത്തുവിട്ട താരതമ്യേന വേഗം കുറഞ്ഞ ഷോട്ട് മുസ്‌ലേരയുടെ കൈയിൽനിന്നു വഴുതി ഗോള്‍വര കടക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ ഗോള്‍ കീപ്പറെ മാറ്റി ഉറുഗ്വെ കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. മത്സരത്തിന്‍റെ അവസാന നിമിഷം അഗസ്റ്റിന്‍ കനോബിയോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും അവർക്ക് തിരിച്ചടിയായി. ഇതോടെ, മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം പോലുമില്ലാതെ ഉറുഗ്വെ ടൂര്‍ണമെന്‍റില്‍ നിന്നു പുറത്തായി.

Sports

വീണ്ടും അട്ടിമറി; കൊറിയയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക നോക്കൗട്ടിലേക്ക്

മോണ്ടറെയ്: ഏഷ്യൻ കരുത്തരായ ദക്ഷിണകൊറിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക നോക്കൗട്ടിൽ കടന്നു. 63-ാം മിനിട്ടിൽ തപേലോ മസേക്കോയാണ് ദക്ഷിണാഫ്രിക്കയുടെ വിജയഗോൾ നേടിയത്.

ആദ്യ പകുതിയില്‍ ദക്ഷിണാഫ്രിക്ക വ്യക്തമായ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. തപെലോ മസെക്കോയ്ക്കും തലന്‍റ എംബാതയ്ക്കും ലഭിച്ച മികച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ കഴിയാതെ പോയത് തിരിച്ചടിയായി.

ഒടുവിൽ രണ്ടാംപകുതിയിൽ, 63-ാം മിനിറ്റില്‍ ഷെപാംഗ് മൊറേമിയുടെ പാസില്‍ നിന്ന് മനോഹരമായ ഒരു മുന്നേറ്റത്തിലൂടെ മസെക്കോ വലകുലുക്കി. അവസാന മിനിറ്റുകളില്‍ ദക്ഷിണ കൊറിയ സമനിലയ്ക്കായി കടുത്ത പോരാട്ടം കാഴ്ചവച്ചെങ്കിലും ഗോൾ അകന്നുനിന്നു.

ജൂണ്‍ 28ന് ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന അടുത്ത റൗണ്ടില്‍ കാനഡയാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍.

Sports

ഒരു മെക്സിക്കൻ വീരഗാഥ; ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിൽ

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എയിൽ ചെക്കിയയെ തകർത്ത് മെക്സിക്കോ നോക്കൗട്ടിൽ. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു മെക്സിക്കൻ ജയം. 55, 61 മിനിറ്റുകളിലാണ് അവർ ലക്ഷ്യംകണ്ടത്. മാറ്റേ ഷാവേസും ജൂലിയൻ ക്വിനോൻസുമാണ് മെക്സിക്കോയ്ക്കുവേണ്ടി സ്കോർ ചെയ്തത്.

ചെക് റിപ്പബ്ലിക്കിനെതിരേ മത്സരത്തിലുടനീളം മെക്സിക്കോയുടെ ആധിപത്യമാണ് കണ്ടത്. പക്ഷേ, ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു അവർക്ക് ഗോൾവല കുലുക്കാനായത്. 55-ാം മിനിട്ടിൽ ലൂയിസ് റോമോയുടെ പാസ് സ്വീകരിച്ച മാറ്റേ ഷാവേസ് അനായാസം പന്ത് ചെക്ക് വലയിലേക്ക് നിക്ഷേപിച്ചു. മെക്സിക്കോ മുന്നിൽ.

പിന്നാലെ ലീഡ് ഉയർത്താനുള്ള ശ്രമമായിരുന്നു. ഒടുവിൽ 61-ആം മിനിട്ടിൽ ജൂലിയൻ ക്വിനോൻസിലൂടെ അവർ ലീഡ് രണ്ടാക്കി ഉയർത്തി. ഗോൾ മടക്കാൻ ചെക്കിയ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ലക്ഷ്യം അകലെയായിരുന്നു. ഫൈനൽ വിസിൽ മുഴങ്ങിയതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി മെക്സിക്കോ നോക്കൗട്ടിലേക്ക്.

Sports

മുനോസ് മിന്നി; കോംഗോയെ തകർത്ത് കൊളംബിയ നോക്കൗട്ടിൽ

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ ഡിആർ കോംഗോയെ തകർത്ത് കൊളംബിയ നോക്കൗട്ടിൽ കടന്നു. മെക്സിക്കോയിലെ ഗോദലഹര സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയൻ ജയം. പ്രതിരോധ താരം ഡാനിയേൽ മുനോസാണ് ഗോൾ നേടിയത്.

മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും കൊളംബിയയാണ് ആധിപത്യം പുലർത്തിയതെങ്കിലും ആദ്യപകുതിയിൽ ഗോൾ അകന്നുനിന്നു. തുടർന്ന് രണ്ടാം പകുതിയിലാണ് വിജയഗോൾ പിറന്നത്. കോംഗോ ഗോൾകീപ്പർ ലയണൽ എംപാസിയുടെ മികച്ച സേവുകൾ ഇല്ലായിരുന്നെങ്കിൽ കൊളംബിയയ്ക്ക് വൻ ജയം ഉണ്ടാകുമായിരുന്നു.

ടൂർണമെന്‍റിൽ കൊളംബിയയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ 3-1 ന് പരാജയപ്പെടുത്തിയിരുന്നു കൊളംബിയ.

Sports

രണ്ട് വട്ടം പിന്നിലായി, പൊരുതിക്കയറി ഇറാൻ; ന്യൂസിലൻഡിനെതിരേ ജയത്തോളം പോന്ന സമനില

കാലിഫോര്‍ണിയ: ലോകകപ്പ് ഗ്രൂപ്പ് ജി പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ഇറാന് ആവേശ സമനില. ഇരുടീമുകളും രണ്ടു ഗോളുകൾ വീതം നേടി. രണ്ടുതവണ ലീഡെടുത്ത ന്യൂസിലൻഡിനെ ഇറാൻ കനത്ത പ്രത്യാക്രമണത്തിനൊടുവിൽ സമനിലയിൽ കുടുക്കുക‍യായിരുന്നു.

ന്യൂസിലൻഡിനായി എലിജ ജസ്റ്റ് ഇരട്ട ഗോളുകൾ നേടിയപ്പോൾ റാമിൻ റെസായൻ, മൊഹമ്മദ് മൊഹെബി എന്നിവരാണ് ഇറാനുവേണ്ടി ഗോൾ മടക്കിയത്.

മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ ഇറാനെ ഞെട്ടിച്ച് ന്യൂസിലൻഡ് ലീഡെടുത്തു. ക്രിസ് വുഡിന്‍റെ പാസ് സ്വീകരിച്ച എലിജ ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ ഇറാൻ പ്രത്യാക്രമണം ആരംഭിച്ചു. ഒടുവിൽ 31-ാം മിനിറ്റിൽ റാമിൻ റെസായൻ ഇറാന്‍റെ സമനില ഗോൾ നേടി.

ഇതോടെ, ലീഡിനായി ന്യൂസിലൻഡ് ഉണർന്നു കളിച്ചു. 54-ാം മിനിറ്റിൽ അതിനു ഫലമുണ്ടായി. ക്രിസ് വുഡ് നല്കിയ പാസിൽ നിന്ന് വീണ്ടും എലിജ ജസ്റ്റ് വലകുലുക്കി. എന്നാൽ, തോൽവി സമ്മതിക്കാൻ ഇറാൻ തയാറായിരുന്നില്ല.

63-ാം മിനിറ്റിൽ റാമിൻ റെസായന്‍റെ ക്രോസ് മൊഹമ്മദ് മൊഹെബി തലകൊണ്ട് ചെത്തി വലയിലേക്ക് പായിച്ചു. ഇറാൻ വീണ്ടും ഒപ്പത്തിനൊപ്പം (2-2). അവസാന മിനിറ്റുകളിൽ ഇരു ടീമുകളും വിജയഗോളിനായി പൊരിഞ്ഞ പോരാട്ടം നടത്തിയെങ്കിലും ലക്ഷ്യം നേടാനായില്ല.

Sports

സ്വീഡിഷ് ആധിപത്യം; ടുണീഷ്യയെ തകർത്തത് ഒന്നിനെതിരേ അ‍ഞ്ചുഗോളിന്

മോണ്ടെറെ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ ടുണീഷ്യയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് സ്വീഡൻ. യാസിൻ അയാരി ഇരട്ട ഗോളുകൾ നേടിയപ്പോൾ, അലക്സാണ്ടർ ഇസാക്, വിക്ടർ ഗ്യോകെറസ്, മാറ്റിയാസ് സ്വാൻബെർഗ് എന്നിവർ ഓരോ ഗോൾ വീതം നേടി.

ടുണീഷ്യയ്ക്കായി ഒമർ റെകിക് ആശ്വാസ ഗോൾ നേടി. ജയത്തോടെ ഗ്രൂപ്പ് എഫിൽ നെതർലൻഡ്‌സിനെയും ജപ്പാനെയും പിന്നിലാക്കി സ്വീഡൻ ഒന്നാം സ്ഥാനത്തെത്തി.

മെക്സിക്കോയിലെ മോണ്ടെറെ സ്റ്റേഡിയത്തിൽ ആദ്യ പകുതി മുതൽ സ്വീഡന്‍റെ മുന്നേറ്റമാണ് കണ്ടത്. ഏഴാം മിനിറ്റിൽ തന്നെ സ്വീഡൻ ലക്ഷ്യം കണ്ടു. ടുണീഷ്യൻ ഗോൾകീപ്പറുടെ പിഴവിൽ നിന്ന് ലഭിച്ച പന്ത് വലയിലേക്ക് പായിച്ച് യാസിൻ അയാരിയുടെ തകർപ്പനൊരു ലോംഗ് റേഞ്ചർ.

മുപ്പതാം മിനിറ്റിൽ സ്വീഡൻ വീണ്ടും ഞെട്ടിച്ചു. അലക്സാണ്ടർ ഇസാക് ബോക്സിന് തൊട്ടുപുറത്തുനിന്ന് തൊടുത്ത ഷോട്ട് ടുണീഷ്യൻ വല ഭേദിച്ചു. സ്വീൻ രണ്ടു ഗോളിനു മുന്നിൽ.

എന്നാൽ, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഒമർ റെകികിന്‍റെ ഹെഡ്ഡറിലൂടെ ടുണീഷ്യ തിരിച്ചടിച്ചു. ഇതോടെ, 2-1 എന്ന നിലയിൽ ആദ്യപകുതി ആവേശമായി.

രണ്ടാം പകുതിയിൽ 59-ാം മിനിറ്റിൽ ഇസാക്കിന്‍റെ പാസിൽ നിന്ന് വിക്ടർ ഗ്യോകെറസ് സ്വീഡന്‍റെ മൂന്നാം ഗോൾ നേടി. 84-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മത്തിയാസ് സ്വാൻബെർഗിലൂടെ നാലാം ഗോളും സ്വന്തമാക്കി. മറുപടി ഗോളിനായി ടുണീഷ്യ കിണഞ്ഞു പരിശ്രമിച്ചിട്ടും ഫലമുണ്ടായില്ല.

മത്സരത്തിന്‍റെ ഇഞ്ചുറി ടൈമിൽ (90+5') യാസിൻ അയാരി വീണ്ടും ലക്ഷ്യം കണ്ടതോടെ സ്വീഡിഷ് ആധിപത്യം പൂർണമായി.

Sports

ബ​ലേ​ര്‍​ഡി​ക്ക് പ​ക​രം സെ​നേ​സി; അ​ര്‍​ജ​ന്‍റീ​ന ടീ​മി​ല്‍ മാ​റ്റം

ന്യൂ​യോ​ര്‍​ക്ക്: നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജീ​ന്‍റ​യു​ടെ ലോ​ക​ക​പ്പ് സ്ക്വാ​ഡി​ൽ മാ​റ്റം.
പ​രി​ക്കേ​റ്റ ലി​യോ​നാ​ര്‍​ഡോ ബ​ലേ​ര്‍​ഡി​ക്ക് പ​ക​രം ഡി​ഫ​ന്‍​ഡ​ര്‍ മാ​ര്‍​ക്കോ​സ് സെ​നേ​സി​യെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. മാ​ഴ്‌​സെ​യു​ടെ സെ​ന്‍റ​ർ ബാ​ക്ക് ബ​ലേ​ര്‍​ഡി​ക്ക് ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് വ​ല​തു​കാ​ലി​ന് പ​രി​ക്കേ​റ്റ​ത്. പി​ന്നാ​ലെ ടീ​മി​ന് പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.

ടീ​മി​ല്‍ ആ​രെ ഉ​ള്‍​പ്പെ​ടു​ന്ന​തു​മെ​ന്നു​ള്ള കാ​ര്യ​ത്തി​ല്‍ ചി​ല ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​യി​രു​ന്നു. ബ​ലേ​ര്‍​ഡി​ക്ക് പ​ക​രം ഒ​രു മ​ധ്യ​നി​ര താ​ര​ത്തെ കൂ​ടി ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്ന് വാ​ര്‍​ത്തു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ സെ​നേ​സി​ക്ക് ന​റു​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ജൂ​ണ്‍ 14ന് ​അ​ള്‍​ജീ​രി​യ​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​ര്‍​ജ​ന്‍റീ​ന​യു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി സെ​നേ​സി ടീ​മി​നൊ​പ്പം ചേ​രും. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബ്ബാ​യ ബോ​ണ്‍​മൗ​ത്തി​ന് വേ​ണ്ടി ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഉ​ജ്ജ്വ​ല പ്ര​ക​ട​ന​മാ​ണ് സെ​നേ​സി പു​റ​ത്തെ​ടു​ത്ത​ത്.

അ​ടു​ത്ത സീ​സ​ണി​ല്‍ ക്ല​ബ്ബി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി യൂ​റോ​പ്യ​ന്‍ പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് യോ​ഗ്യ​ത നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ല്‍ ഈ ​പ്ര​തി​രോ​ധ താ​രം നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ബോ​ണ്‍​മൗ​ത്തി​നൊ​പ്പം യൂ​റോ​പ്പ ലീ​ഗ് ക​ളി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​ട്ടും ക്ല​ബ്ബി​ന്‍റെ പു​തി​യ ക​രാ​ര്‍ ഓ​ഫ​ര്‍ സെ​നേ​സി നി​ര​സി​ക്കു​ക​യാ​യി​രു​ന്നു.

ഫ്രീ ​ട്രാ​ന്‍​സ്ഫ​റി​ലൂ​ടെ ടോ​ട്ട​നം ഹോ​ട്‌​സ്പ​റി​ലേ​ക്ക് മാ​റാ​നാ​ണ് സെ​നേ​സി താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ച​ത്. 29 കാ​ര​നാ​യ സെ​നേ​സി ഇ​തു​വ​രെ അ​ര്‍​ജ​ന്‍റീ​ന​യു​ടെ സീ​നി​യ​ര്‍ ടീ​മി​നാ​യി മൂ​ന്ന് മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചി​ട്ടു​ണ്ട്.

 

Sports

മാ​​റ്റ​​ങ്ങ​​ളു​​മാ​​യി ഐ​​എ​​ഫ്എ​​ബി

വെ​​യി​​ൽ​​സ്: പു​​തി​​യ ത്രോ-​​ഇ​​ൻ, സ​​ബ്സ്റ്റി​​റ്റ്യൂ​​ഷ​​ൻ നി​​യ​​മ​​ങ്ങ​​ൾ​​ക്ക് അം​​ഗീ​​കാ​​രം ന​​ൽ​​കി അ​​ന്താ​​രാ​​ഷ്ട്ര ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ ബോ​​ർ​​ഡ് (ഐ​​എ​​ഫ്എ​​ബി). മ​​ത്സ​​ര​​ങ്ങ​​ളു​​ടെ വേ​​ഗം വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തും സ​​മ​​യം പാ​​ഴാ​​ക്കു​​ന്ന​​ത് ത​​ട​​യു​​ന്ന​​തും ല​​ക്ഷ്യ​​മി​​ട്ടാ​​ണ് ഐ​​എ​​ഫ്എ​​ബി പു​​തി​​യ നി​​യ​​മ​​ത്തി​​ന് അം​​ഗീ​​കാ​​രം ന​​ൽ​​കി​​യ​​ത്.

വെ​​യി​​ൽ​​സി​​ലെ ഹെ​​ൻ​​സോ​​ളി​​ൽ ന​​ട​​ന്ന ഐ​​എ​​ഫ്എ​​ബി​​യു​​ടെ 140-ാമ​​ത് വാ​​ർ​​ഷി​​ക പൊ​​തു​​യോ​​ഗ​​ത്തി​​ലാ​​ണ് മാ​​റ്റ​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ച്ച​​ത്. 2026 ഫി​​ഫ ലോ​​ക​​ക​​പ്പ് മു​​ത​​ൽ മാ​​റ്റ​​ങ്ങ​​ൾ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രും.

Latest News

Corehub Up